കാക്കൂര്‍: (kozhikode.truevisionnews.com) കാക്കൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, ബാലുശ്ശേരി പോസ്റ്റോഫീസ് റോഡ് പുത്തന്‍വീട്ടില്‍ ബഷീര്‍ പി.വി(51) അന്തരിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ബാലുശ്ശേരിയിലും മൊടക്കല്ലൂരിലും സ്വകാര്യആശുപത്രികളില്‍ ചികില്‍സതേടി.
പിന്നീട് കോഴിക്കോട് മിംമിസില്‍ ചികില്‍യിലായിന്നു. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. താമരശ്ശേരി, ബാലുശ്ശേരി, മുക്കം സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
പോലീസ് അസോസിയേഷന്‍ ചെസ് മല്‍സരങ്ങളില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു.
പിതാവ്: പരേതനായ പുത്തന്‍വീട്ടില്‍ അസൈനാര്‍, മാതാവ്: പാത്തുമ്മ. ഭാര്യ: ഷഫീല. മക്കള്‍ : ഫിസപര്‍വിന്‍, മുഹമ്മദ്ഷിബിന്‍, ഫെസഫാത്തിമ. സഹോദരി : സഫിയ.
#BasheerPV #SeniorCivilPoliceOfficer #Kakkur #PoliceStation #passedaway