കൊയിലാണ്ടി: (kozhikode.truevisionnews.com) ലഹരി നിർമ്മാർജ്ജന സമിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം ഗ്രേയ്സ് കോളേജിൽ ലത്തീഫ് കവലാടിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് ഇമ്പിച്ചു മമ്മു ഹാജി ഉദ്ഘാടനം ചെയ്തു.
ഹുസൈൻ കമ്മന മുഖ്യ പ്രഭാഷണം നടത്തി. സഹദ് പുറക്കാട്, അബ്ബാസ് തങ്ങൾ നന്തി, റഷീദ് മണ്ടോളി, സജ്ന പിരിഷത്തിൽ , ഹംസ കൊല്ലം,ആസിയ എം, റഹ്മത്ത് സി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി അബ്ബാസ് തങ്ങൾ ചെയർമാൻ, വൈസ്. ഹംസ കൊല്ലം, ജനറൽ കൺവീനർ സഹദ് പുറക്കാട്, കൺവീനർ കെ.വി മുഹമ്മദലി, ട്രഷറർ ടി മുഹമ്മദ് ഷാഫി കൊയിലാണ്ടി എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ ലഹരി നിർമ്മാർജ്ജന സമിതി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ ഡിസംബർ 27ന് കൊയിലാണ്ടി ഗ്രേയ്സ് കോളേജിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
കെ.വി മുഹമ്മദലി സ്വാഗതവും, ടി. മുഹമ്മദ് ഷാഫി കൊയിലാണ്ടി നന്ദിയും പറഞ്ഞു.
#Samiti #koyilandyconstituencyConvention #December #GraceCollege #Koilandi