പെരവച്ചേരി : (kozhikode.truevisionnews.com) പെരവച്ചേരി ഗവ. എൽപി സ്കൂളിൽ വച്ച് നടക്കുന്ന കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണയോഗം നടന്നു.
കോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ പി മനോഹരൻ ഉദ്ഘാടനം ചെയ്തു.
കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം അജിത് കുമാർ അധ്യക്ഷനായി. പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി ക്യാമ്പ് വിശദീകരണം നടത്തി.
പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ്, പെരവച്ചേരി ജി എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ
എ.ഡി ഷിനീദ്, പ്രജീഷ് തത്തോത്ത്, ടി സത്യൻ, വി വി ബാലകൃഷ്ണൻ മാസ്റ്റർ, ഇ. ഗോവിന്ദൻ മാസ്റ്റർ, ആനന്ദൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ബിനീഷ്, രജീഷ്, ബുഷറ, സുബീറ, സുജാത, സുരേഷ് എ.പി, വളണ്ടിയർ ലീഡർമാരായ ദിൽദിയ ബഷീർ, ശ്രീനന്ദ തുടങ്ങിയവർ സംസാരിച്ചു.
#NSSCamp #Welcome #Committee #formed