ബാലുശേരി : (kozhikode.truevisionnews.com) വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് പടിക്കൽ ധർണ നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി സി. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ജീവിതച്ചെലവ് അനുദിനം വർദ്ധിക്കുന്നൊരു സമൂഹത്തിൽ നിത്യോപയോഗത്തിനുവേണ്ട വൈദ്യുതിക്കും താങ്ങാൻപറ്റാത്ത വില നൽകേണ്ട ഗതികേടിലാണ് ജനമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് കെ. പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജൻ വർക്കി,,യൂസഫ് പള്ളിയത്ത്, പ്രദീപ് ചോമ്പാല, സലീം പുല്ലടി, ചക്രപാണി കുറ്റ്യാടി, മനോജ് ആവള, , ഷഫീഖ് തറോപ്പൊയിൽ, തോമസ് പീറ്റർ, പൗലോസ് കരിപ്പാക്കുടിയിൽ, രാജൻ അരുന്ധതി, വി.ഡി. ജോസ്, രാജേഷ് കൊയിലാണ്ടി, പി. പി നൗഷാദ് എന്നിവർ പ്രസംഗിച്ചു.
#Electricity #Charge #Increase #Kerala #Congress #(JACOB) #staged #dharna