---
title: "#KeralaAdvocateClerksAssociation | കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരിയിൽ"
english_title: "#KeralaAdvocateClerksAssociation #Kozhikode #DistrictConference #February"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/255023/keralaadvocateclerksassociation-kozhikode-districtconference-february"
published_at: "2024-12-09T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756d01e1eb0b_uy.jpg"
keywords: []
---

# #KeralaAdvocateClerksAssociation | കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരിയിൽ

> **Lead Summary:** **കോഴിക്കോട്: [ **കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം 2025 ഫെബ്രുവരി. 14, 15 തിയ്യതികളിൽ വടകര വെച്ച് നടക്കുകയാണ്.

## Article Content

**കോഴിക്കോട്: [ **കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം 2025 ഫെബ്രുവരി. 14, 15 തിയ്യതികളിൽ വടകര വെച്ച് നടക്കുകയാണ്.

ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം 2024 ഡിസംബർ 9 ന് വകുന്നേരം 3 മണിക്ക് വടകര മുൻസിപ്പൽ പാർക്കിൽ വെച്ച് ചേരുന്നു.

നീതിന്യായ രംഗത്ത് വളരെ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു വിഭാഗമാണ് കേരളത്തിലെ വക്കീൽക്ലർക്കുമാർ നിയമ രംഗത്ത് അഭിഭാഷകർക്കും കക്ഷികൾക്കും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊണ്ട് വളരെ ആത്മാർത്ഥമായാണ് വക്കിൽ ക്ലർക്കു മാർ ജോലി ചെയ്തു വരുന്നത്.

എന്നാലും സമീപകാലത്ത് തീതിന്യായ രംഗത്ത് വന്ന മാറ്റങ്ങളും ഇ ഫയലിംഗ് ഇ പെയ്മെന്റ് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ വക്കീൽക്ലർക്കുമാരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നത് വിസ്മരിക്കാനാവില്ല.

ഈ സാഹചര്യത്തിലാണ് സംഘടനയുടെ യൂനിറ്റ് ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്നത്.

സമ്മേളനം വമ്പിച്ച വിജയമാക്കാൻ വടകരയിലെ നീതിന്യായ സാമൂഹ്യ രാഷ്ട്രീയ സംസ്കാരിക വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖരുടെ സഹായ സഹകരണങ്ങൾ ഞങ്ങൾ അഭ്യർത്ഥിക്കുകയാണെന്ന് കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/255023/keralaadvocateclerksassociation-kozhikode-districtconference-february)