പേരാമ്പ്ര : (kozhikode.truevisionnews.com) വ്യവസായ വകുപ്പ് മുഖേന സംരംഭങ്ങൾക്ക് അനുമതി കൊടുക്കുന്ന ഏക ജാലക നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ: ഹരീഷ് വാസുദേവൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന 1999 ലെ ഈ നിയമത്തിനെതിരെ ഒരു തദ്ദേശസ്ഥാപനവും കോടതിയെ സമീപിക്കാത്തത് അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് കേസുകളിൽ നിന്ന് മോചിതരായ ചെങ്ങോടുമല സംരക്ഷണ സമര പോരാളികൾക്കും നിയമസഹായം നൽകിയവർക്കുമുള്ള സ്വീകരണം കൂട്ടാലിടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെങ്ങോടുമല സമരം കൂട്ടായ്മയുടെ വിജയമാണ്. സമരം വിജയിച്ചതുകൊണ്ട് ചെങ്ങോടുമലക്ക് ശാശ്വതമായി ഭീഷണി ഇല്ലെന്ന് കരുതരുതെന്നും ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോ- ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ചീനിക്കൽ സുരേഷ് അധ്യക്ഷത വഹിച്ചു.
ചെങ്ങോടുമല കേസ് നടത്തിയ അഡ്വ: ഹരീഷ് വാസുദേവൻ, അഡ്വ : വി. കെ. ഹസീന, അഡ്വ : സുമിൻ. എസ്. നെടുങ്ങാടൻ എന്നിവരെ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. എച്ച്. സുരേഷ് മെമൻ്റോ നൽകി ആദരിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ദേശീയ നിർവ്വാഹക സമിതി അംഗം പ്രഫ: ടി. പി. കുഞ്ഞിക്കണ്ണൻ, കോട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഷീജ കാറാങ്ങോട്,രാധൻ. കെ. മൂലാട്, സി.പി.എം അവിടനല്ലൂർ ലോക്കൽ സെക്രട്ടറി ടി. ഷാജു, ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്,
ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പി. പ്രകാശൻ, ബി.ജെ.പി ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ടി. സദാനന്ദൻ വാകയാട്, വി. എം. അഷ്റഫ്, നൗഷാദ് വെള്ളിയൂർ, ടി. കെ. ബാലൻ മൂലാട് എന്നിവർ സംസാരിച്ചു.
#Single #window #law #unconstitutional #AdvHarishVasudevan