നടുവണ്ണൂർ: (kozhikode.truevisionnews.com) രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല. വനിതാ വേദിയുടെ നേതൃത്വത്തിൽ ശുചിത്വ ബോധവൽക്കരണ ക്ലാസ്സും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു.
വായനശാല ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ശ്രീജ പുല്ലിരിക്കൽ അദ്ധ്യക്ഷത വഹിച്ചു. നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ വിപ് ഇവൻ . വി.കെ. ശുചിത്വ ബോധവൽക്കരണ ക്ലാസ്സെടുത്തു.
എൻ. ആലി, ലൂസി എ.എം. എന്നിവർ സംസാരിച്ചു. എൻ.കെ.ലീല സ്വാഗതവും പി.വി. ശാന്തനന്ദിയും പറഞ്ഞു.
7, 9, 10, 11 വാർഡുകളിലെ ഹരിത കർമ്മസേനാംഗങ്ങളായ ലിസി പ്രദീപ്, നിഷ സി.ജി, സ്വപ്നലത, സുശീല, വിനീത , ദീപ, ബീന, ശാന്ത എന്നിവരെ എം. വസന്തകുമാരി
ഷെൽജി, ലിനിത , വി.പി.സുബൈദ, എം.എൻ. ദാമോദരൻ എന്നിവർ ഉപഹാരം നൽകി ആദരിച്ചു.
#Hygieneawarenessclass #conducted #RamunniMasterGranthalaya #Reading #room #VanitaVedi #Respect