നടുവണ്ണൂർ : (kozhikode.truevisionnews.com) നടുവണ്ണൂർ റൈഞ്ച് മദ്രസ്സ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ കോട്ടൂർ പഞ്ചായത്തിലെ 8 മദ്രസ്സ കമ്മിറ്റി ഭാരവാഹികളേ പങ്കെടുപ്പിച്ചു കൊണ്ട് പാലോളി മുക്ക് മദ്രസ്സയിൽ വെച്ച് ഏകദിന ശില്പശാല നടത്തി. എം.കെ.പരീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹസ്സൻകോയ ടി.പൂനത്ത് അധ്യക്ഷനായി.
ജാബിർ ഹുദവി തൃക്കരിപ്പൂർ ക്ലാസ്സെടുത്തു. വി.കെ.ഇസ്മായിൽ, മൻസൂർ ബഖവി, ബഷീർ മോയങ്ങൾ,കെ.ടി. കെ. റഷീദ്, കെ.കെ. റഫീഖ് മാസ്റ്റർ, എം.കെ.അൻസൽമാസ്റ്റർ,മുസ്തഫ പാലോളി എന്നിവർ സംസാരിച്ചു.
One day workshop Madrasa Management held