കോഴിക്കോട് : (kozhikode.truevisionnews.com) മലബാർ ടൂറിസം കൗൺസിൽ ( എം ടി സി ) ഏർപ്പെടുത്തിയ രണ്ടാമത് അവാർഡുകൾ പ്രഖ്യാപിച്ചു. അജു ഇമാനുവൽ, കോഴിക്കോട് അഗ്രോ ഫാം ടൂറിസം (ഗ്രാമീണ ടൂറിസം) , ടി പി എം ഹാഷിർ അലി ( ടൂറിസം പ്രൊമോട്ടർ ) എന്നിവർ പുരസ്കാരം.
10,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ഈ മാസം 17 ന് വൈകിട്ട് 5 ന് പ്ലാനിറ്റോറിയത്തിന് സമീപം ഹോട്ടൽ നെക്സ്റ്റാ മലബാറിക്കസിൽ നടക്കുന്ന എം ടി സി യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ മേയർ എം ബീന ഫിലിപ്പ് സമ്മാനിക്കും.
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് മുഖ്യതിഥിയാകും. ട്രാവൽ ആൻ്റ് ടൂറിസം രംഗത്ത് നിറ സാന്നിധ്യമായിരുന്ന എം പി എം മുബഷീർ അനുസ്മരണം , പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ എന്നിവ നടക്കും. എം ടി സി രൂപീകരിച്ച് 3 വർഷത്തിനുള്ളിൽ 37 ടൂറിസം വികസന പദ്ധതികൾ ടൂറിസം രംഗത്ത് നടപ്പിലാക്കി.
ട്രാവൽ ഏജൻ്റ് മാർ , ടൂർ ഓപ്പറേറ്റർമാർ എന്നിവർക്ക് പരിശീലനം, ശിൽപശാല, പരിശീലന യാത്രകൾ , ഉത്തര വാദിത്വം ടൂറിസം പദ്ധതികകളെ കുറിച്ച് ബോധവത്കരണ ക്ലാസ്, കേന്ദ്ര - കേരള സർക്കാർ ടൂറിസം പദ്ധതികൾ പരിചയപ്പെടുത്തൽ എന്നിവയാണ് എം ടി സി നിർവ്വഹിക്കുന്നത്.
വാർത്ത സമ്മേളനത്തിൽ മലബാർ ടൂറിസം കൗൺസിൽ പ്രസിഡണ്ട് സജീർ പടിക്കൽ , സെക്രട്ടറി രജീഷ് രാഘവൻ , വൈസ് പ്രസിഡന്റ് പ്രിൻസ് സാം വിൽസൺ , ട്രഷറർ യാസർ അറഫാത്ത് എന്നിവർ പങ്കെടുത്തു.
Malabar Tourism Council awards announced Aju Emmanuel and TPM Hashir Ali receive awards