ബാലുശ്ശേരി: (kozhikode.truevisionnews.com) ബാലുശ്ശേരി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ജിവിഎച്ച് എസ്സ് എസ്സ് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച ഒരു മാസക്കാലം നീണ്ടു നിന്ന സമ്മർ 'സ്പോർട്സ് ക്യാമ്പ് ' ഒളിമ്പിയ '2025 സമാപിച്ചു.
പരിപാടിയിൽ സി ആർ സി സി അബ്ദുൾ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് സമാപന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബിപിസി ഷീബ ടീച്ചറുടെ നേതൃത്വത്തിൽ ഫിസിക്കൽ എഡ്യുക്കേഷൻ പരിശീലകരായ സ്റ്റാലിൻ, ബെഡ് സൺ ,രാജൻ , ജയ്നി , ബബിത , എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സി ആർ സി സി മാരായ ബിജിന, നൈസി എന്നിവർ ആശംസയും ട്രെയിനർ സജിൻ മാത്യു സി നന്ദിയും രേഖപ്പെടുത്തി.
Sports Camp 'Olympia 2025' Summer Camp concludes