കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് നഗരത്തിലെ പ്രമുഖ ആശുപത്രിയായ സ്റ്റാർ കെയർ ഹോസ്പിറ്റൽ ഐ.ആർ.എം.യു അംഗങ്ങളായ മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ ചെലവിൽ പ്രത്യേക ഇളവുകൾ നൽകുന്ന പ്രിവിലിജ് കാർഡ് നൽകുന്നു.
വിവിധ പരിശോധനകൾക്കും ചികിത്സക്കും 10 ശതമാനം മുതൽ 50 ശതമാനം വരെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം അകലാപ്പുഴ ലേക് വ്യൂ പാലസിൽ നടന്ന ഐ.ആർ.എം.യു ജില്ലമ്മേളന വേദിയിൽ നടന്നു. ഡിസ്പ്ലേ ബോർഡ് പ്രകാശനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ്, സ്റ്റാർ കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ വിനീഷ് നെല്ലിശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വി.പി.ദുൾഫിഖിൽ, സി.പി.എം ജില്ലാകമ്മിറ്റിയംഗം എം.പി. ഷിബു, യൂണിയൻ സംസ്ഥാന നേതാക്കളായ സുനിൽ കോട്ടൂർ, ഉസ്മാൻ അഞ്ചു കുന്ന്, കെ.പി.അഷ്റഫ്, ജില്ലാ പ്രസിഡണ്ട് കുഞ്ഞബ് ദുള്ള വാളൂർ, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ,ട്രഷറർ കെ.ടി.കെ. റഷീദ്, വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി, ജോ.സെക്രട്ടറി അനുരൂപ് പയ്യോളി,ജില്ലാ കമ്മിറ്റിയംഗം രവി എടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Kozhikode Star Care Hospital provides special benefits for treatment checkup media personnel