അത്തോളി: (kozhikode.truevisionnews.com) അത്തോളി ഗ്രാമപഞ്ചായത്ത് വേളൂർ നവീകരിച്ച അങ്കണവാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അധ്യക്ഷത വഹിച്ചു. ഓവർസിയർ ആതിര റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, എ.എം.സരിത, ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ജലി പി.ജെ എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ എ.എം.വേലായുധൻ സ്വാഗതവും അങ്കണവാടി വർക്കർ റംലത്ത് നന്ദിയും പറഞ്ഞു.
Renovated Anganwadi inaugurated