കോഴിക്കോട് : (kozhikode.truevisionnews.com) ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ (ഐആര്‍എംയു) രണ്ടുദിവസങ്ങളിലായി നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടി അകലാപ്പുഴ ലേക് വ്യൂ പാലസില്‍ തുടക്കമായി.
ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തി. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 10ന് വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിർവഹിക്കും.
ഷാഫി പറമ്പി എംപി, കെ.പി.കുഞ്ഞമ്മത്കുട്ടി എം.എല്‍.എ, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളാവും.
ജില്ലാ സെക്രട്ടറി പി.കെ പ്രിയേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഉസ്മാന്‍ അഞ്ച് കുന്ന്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ടി.കെ റഷീദ്, ദേവരാജ് കന്നാട്ടി, ജില്ല കമ്മിറ്റി ഭാരവാഹികളായ സി.എ. റഹ്‌മാന്‍ നന്തി , പി.എം. സുനന്ദ, പി.പി. ഹാരിസ്, രഘുനാഥ് പുറ്റാട്, രവി എടത്തില്‍, എ.പി. സതീഷ്, ടി.എ ജുനൈദ്, ജംഷിദ് മേലത്ത്, കമലേഷ് കടലുണ്ടി, പി.ടി. ജംഷിദ് , ജംഷിദ് അമ്പലക്കുളം എന്നിവര്‍ സംബന്ധിച്ചു.
The flag hoisted Indian Reporters and Media Persons Union conference begins