കോഴിക്കോട്: (kozhikode.truevisionnews.com) തോട്ടുമുക്കം മരഞ്ചാട്ടി റോഡില്‍ കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തോട്ടുമുക്കം പള്ളിത്താഴെ സ്വദേശി താഹിറിന്റെ മകന്‍ റിസ്വാന്‍ (21) ആണ് മരിച്ചത്.
തോട്ടുമുക്കം ഭാഗത്തുനിന്നും മരഞ്ചാട്ടി ഭാഗത്തേക്ക് പോകുന്ന ബൈക്കും മരഞ്ചാട്ടി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
young man died tragically collision between car and bike Kozhikode