കോഴിക്കോട്: (kozhikode.truevisionnews.com) മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ചക്കുംകടവ് സ്വദേശി മുഹമ്മദലിയാണ് സഹോദരൻ അബ്ദുൾ റഹ്മാനെ ആക്രമിച്ചത്. മുഹമ്മദലിയെ പന്നിയങ്കര പോലീസ് കസ്റ്റഡിയിൽ എടുത്തു.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വാക്കത്തികൊണ്ട് കുത്തിയാണ് പരിക്കേൽപ്പിച്ചത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന സഹോദരൻ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ഇതാണ് പ്രകോപനത്തിന് കാരണമെന്നുമാണ് മുഹമ്മദലി പോലീസിനോട് പറഞ്ഞത്.
Also read:
തിരുമംഗലത്ത് മീത്തൽ ഗോപാലൻ അന്തരിച്ചു
പരിക്കേറ്റ അബ്ദുൾ റഹ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Brother hacked death elder brother coming drunk Kozhikode