May 1, 2025 01:46 PM

കോഴിക്കോട് : (kozhikode.truevisionnews.com) മത്സര പരീക്ഷകളിൽ ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു കൂടുതൽ മുന്നേറണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയും മുൻ പിഎസ്‌സി മെമ്പറുമായ ടി.ടി. ഇസ്മായിൽ ആശ്വശ്യപ്പെട്ടു.

വിദ്യാർത്ഥികളെ സർക്കാർ സ്കൂളുകളിൽ ചേർത്ത് അവരെ സമൂഹത്തിന്റെ പൊതു ധാരയിലേക് കൈ പിടിച്ചുയർത്തണമെന്നും അദ്ദേഹം പറഞ്ഞു . പൂർവ വിദ്യാർഥിയും പിഎസ്‌സി റാങ്ക് ഹോൾഡറുമായ അഷ്‌റഫ്‌ ചാലോത്തിനെ ടി.ടി ഇസ്മായിൽ അനുമോദിച്ചു.

പരിപാടിയിൽ ഹെഡ് മിസ്സിസ് സൗധ ടീച്ചർ അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ PC ഹാജറ ഉദ്ഘാടനം ചെയ്തു . കെ കെ . മൊയ്തു മൗലവി , മൊയ്തു കുണ്ടാറ്റിൽ , എൻ എം . ഇസ്മായിൽ , അസീസ് എം പി . , പ്രമോദ് തച്ചോളി , റസീന കെ കെ . ആശംസകൾ നേർന്നു പ്രസംഗിച്ചു , ഹാജറ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.

ശ്രീലേഷ് മാസ്റ്റർ സ്വാഗതവും , ജയഫർ മാസ്റ്റർ ഈനോളി നന്ദിയും പറഞ്ഞു . ശേഷം വിദ്യാർത്ഥികൾ വർണ്ണാഭമായ കലാമത്സരങ്ങളും അവതരിപ്പിച്ചു.

School students rural areas should prove their talent advance further competitive exams T T Ismail

Next TV

Top Stories










News Roundup






GCC News