May 3, 2025 12:11 PM

കോഴിക്കോട് : (kozhikode.truevisionnews.com) മെഡിക്കൽ കോളേജ് തീപിടിത്തം സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാഷണൽ ജനതാദൾ.

മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടുത്തത്തിൽ അഞ്ചോളം ആളുകൾ മരിക്കാനിടയായ സാഹചര്യത്തിൽ അന്വേഷണ കമ്മീഷനെ വച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടെങ്കിൽ പരിശോധിക്കണമെന്നും മരിച്ച ആളുകളുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും നാഷണൽ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഗവൺമെൻറ് നോട് ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡൻറ് പി പി അഷറഫ് അധ്യക്ഷൻ വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് മാഷ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചന്ദ്രൻ പൂക്കിണാറമ്പത്ത് പി പ്രദീപ് കുമാർ സെലിൻ റാഷി യുവജനതത് സംസ്ഥാന പ്രസിഡണ്ട് യൂസഫലി മടവൂർ ശശിധരൻ പുലരി എന്നിവർ സംസാരിച്ചു.


കുഞ്ഞിക്കണാരൻ നന്ദി രേഖപ്പെടുത്തി.

thorough investigation should conducted medical college fire National Janata Dal

Next TV

Top Stories