സുൽത്താൻ ബത്തേരി: (kozhikode.truevisionnews.com) പ്രിയങ്ക ഗാന്ധി എം.പി. യുടെ ഫണ്ടിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപ ചിലവിൽ ലഭ്യമാക്കിയ ആംബുലൻസിന്റെ താക്കോൽ പ്രിയങ്ക ഗാന്ധി വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐ.എഫ്.എസിന് കൈമാറി. സുൽത്താൻ ബത്തേരി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ വച്ചാണ് താക്കോൽ കൈമാറി ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തത്.
എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, അസിസ്റ്റന്റ് കൺസർവേറ്റർ സജ്‌ന കരീം, എ.ഡി.സി.എഫ്. സൂരജ് ബെൻ, ഫോറസ്റ്റ് ഓഫീസർമാരായ കണ്ണൻ, സഞ്ജയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Ambulance allocated from M. P. Fund handed over Forest Department