കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് ജില്ലയിലെ പ്രമുഖ കണ്ണാശുപത്രിയായ വിട്രസ്റ്റ്' ഐ. ആർ.എം. യു ( ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺ സ് യൂണിയൻ) അംഗങ്ങളായ മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ ചെലവിൽ പ്രത്യേക ഇളവുകൾ നൽക്കുന്ന പ്രിവിലിജ് കാർഡ് നൽകുന്നു.
പദ്ധതിയുടെ പ്രഖ്യാപനം അകലാപ്പുഴ ലേക് വ്യൂ പാലസിൽ നടന്ന ഐ. ആർ.എം. യു. ജില്ലാ സമ്മേളന വേദിയിൽ നടന്നു. ഡിസ്പ്ലേ ബോർഡ് പ്രകാശനം യുണിയൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ. ഹാരിസ്. വി.ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡപ്യുട്ടി ഓപ്പറേഷൻ മനേജർ ബിനാസ് മുഹമ്മദ്, ഓപ്പറേഷൻ എക്സിക്യൂട്ടീവായ മുഹമ്മദ് നിഷാദ് എന്നിവർ ചേർന്നു നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വി.പി.ദുൾഫിഖിൽ, സി.പി.എം ജില്ലാകമ്മിറ്റിയംഗം എം.പി. ഷിബു, യൂണിയൻ സംസ്ഥാന നേതാക്കളായ സുനിൽ കോട്ടൂർ, ഉസ്മാൻ അഞ്ചു കുന്ന്, കെ.പി.അഷ്റഫ്, ജില്ലാ പ്രസിഡണ്ട് കുഞ്ഞബ് ദുള്ള വാളൂർ, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ,ട്രഷറർ കെ.ടി.കെ.
റഷീദ്, വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി, ജോ.സെക്രട്ടറി അനുരൂപ് പയ്യോളി, ജില്ലാ കമ്മിറ്റിയംഗം രവി എടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Special discounts medical expenses Vitrust Eye Hospital for journalists