പേരാമ്പ്ര: (kozhikode.truevisionnews.com) അഡ്വ കെ കെ വത്സൻപൊതു പ്രവർത്തകർക്ക് മാതൃകയായി അകാലത്തിൽ വിട്ടുപോയ മനുഷ്യ സ്നേഹിയായിരുന്നുവെന്ന് ഗവണ്മെന്റ് പ്ലീഡർ അഡ്വ. പി എം തോമസ് അഭിപ്രായപ്പെട്ടു.
അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുളിയങ്ങൽ പ്രതിഭാ തിയേറ്റർസ്, പ്രതിഭ ലൈബ്രറിയുംസംയുക്തമായിസംഘടിപ്പിച്ച ചടങ്ങിൽ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ആർ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. വി എം മനോജ്, കെ കെ മൂസ, എം ഗോവിന്ദൻ, വിജയൻ, ലൈബ്രറിയൻ റെജില സംസാരിച്ചു.
Adv K K Valsan role model for public workers Ad P M Thomas