May 13, 2025 04:41 PM

കോട്ടൂർ : (kozhikode.truevisionnews.com) കോട്ടൂരിലെ അതിപുരാതന കുടുംബമായ എടോത്ത് കുടുംബം പുരോഗമന ആശയങ്ങളിലൂടെ നാടിന് നാവോധാനത്തിന് നേതൃത്തം നൽകിയ കുടുംബമാണെന്ന് പ്രശസ്ത കവി വീരാൻ കുട്ടി പറഞ്ഞു.

അന്നത്തെ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരായിരുന്നു അധികപേരും സ്വതന്ത്ര്യ സമര പോരാട്ടത്തിൽ ആകൃഷ്ടരായി കുടുംബത്തിലെ പൂർവികർ ദേശീയ പ്രസ്ഥാനത്തിൽ അംഗമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും ഈ മൊയ്തു മൗലവിയുടെയും കൂടെ നാടിന്റെ നവോധാനത്തിൽ പങ്കാളികളായി സ്വതന്ത്ര്യ നാന്തര ഭാരതത്തിൽ മക്കൾക്കെല്ലാം വിദ്യാഭ്യസം നൽകുന്നതിലും ജോല യിൽ പ്രവേശിക്കുന്നതിലും അന്നത്തെ കാലത്ത് കൂടുതൽശ്രദ്ധ നൽകി കൂട്ടാലി ടയിൽ സംഘടിപ്പിച്ച എടോത്ത് തറവാട് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇബ്രാഹിം അദ്ധ്യക്ഷനായി. അബ്ദുള്ള കണ്ടോത്ത്,  ജമാലുദ്ധീൻ എടോത്ത്,  കുഞ്ഞമ്മദ് പി. അസീസ്, നാസർ, ജമാൽ, അഷ്റഫ് - യൂസഫ് കുറ്റിക്കണ്ടി, കുഞ്ഞാമിന - കദീജ, സുബൈദ എടോത്ത്, സാജീദ് അഹമ്മദ് ഏക്കാട്ടൂർ, കെ. അർഷാദ്, എൻ കെ നൗഫൽ പനങ്ങാട് എന്നിവർ സംസാരിച്ചു

The Etoth family led revival and famous poet Virankutty

Next TV

Top Stories










News Roundup