കോഴിക്കോട് : (kozhikode.truevisionnews.com) സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി സുരേന്ദ്രന്‍, നിഷ പുത്തന്‍പുരയില്‍, അംഗങ്ങളായ എം പി ശിവാനന്ദന്‍, അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി ജി അജേഷ്, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ്, വി ശംസുദ്ദീന്‍, പി പി സാബിറ, പി കെ അഞ്ജലി, പി. ഷെമിത കുമാരി എന്നിവര്‍ സംസാരിച്ചു.
Ullas Project Resource Person Training