Featured

എം ടി സി വാർഷിക ജനറൽ ബോഡി യോഗവും അവാർഡ് ദാനവും നടത്തി

News |
May 17, 2025 08:12 PM

കോഴിക്കോട് : (kozhikode.truevisionnews.com) മലബാർ ടൂറിസം കൗൺസിൽ ( എം ടി സി ) വാർഷിക ജനറൽ ബോഡി യോഗവും അവാർഡ് ദാനവും കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികൾക്കായുള്ള കൂട്ടായ്മകൾ ടൂറിസം മേഖലക്ക് ഗുണം ചെയ്യാനുതുകും വിധമാകണമെന്ന് അദ്ദേഹം പറഞ്ഞു.

അജു ഇമാനുവൽ, കോഴിക്കോട് അഗ്രോ ഫാം ടൂറിസം (ഗ്രാമീണ ടൂറിസം) , ടി പി എം ഹാഷിർ അലി ( ടൂറിസം പ്രൊമോട്ടർ ) എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങി. ഹോട്ടൽ നെക്സ്റ്റാ മലബാറിക്കസിൽ നടന്ന ചടങ്ങിൽ മലബാർ ടൂറിസം കൗൺസിൽ പ്രസിഡണ്ട് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു.

എം പി എം മുബഷീറിനെ യോഗം അനുസ്മരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സജീർ പടിക്കൽ ( പ്രസിഡണ്ട് , രജീഷ് രാഘവൻ ( സെക്രട്ടറി ), യാസർ അറഫാത്ത് ( ട്രഷറർ) ഉൾപ്പെട്ട 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. ഗവേണിംഗ് കൗൺസിൽ ചെയർമാൻ ഹനീഫ മാർക്ക് ട്രാവൽസിനെ തെരഞ്ഞെടുത്തു.

സിംഗപ്പൂർ , ലക്ഷദീപ് ഉൾപ്പെടെ 7 ടൂർ പാക്കേജുകൾ പരിചയപ്പെടുത്തി. ബഷീർ ബടയക്കണ്ടി, ആർ ജയന്ത് കുമാർ ,എം മോഹൻ , മെക് 7 പ്രശാന്ത് കളത്തിൽ , മുഹമ്മദ് അഷറഫ് , നെക്സ്റ്റേ മലബാറിക്കസ് എം ഡി ഷെബീർ, ആരിഫ് അത്തിക്കോട് എന്നിവർ പ്രസംഗിച്ചു.

എം ടി സി രൂപീകരിച്ച് 3 വർഷത്തിനുള്ളിൽ 37 ടൂറിസം വികസന പദ്ധതികൾ ടൂറിസം രംഗത്ത് നടപ്പിലാക്കി.

ട്രാവൽ ഏജൻ്റ് മാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവർക്ക് പരിശീലനം, ശിൽപശാല, പരിശീലന യാത്രകൾ , ഉത്തര വാദിത്വം ടൂറിസം പദ്ധതികകളെ കുറിച്ച് ബോധവത്കരണ ക്ലാസ്, കേന്ദ്ര - കേരള സർക്കാർ ടൂറിസം പദ്ധതികൾ പരിചയപ്പെടുത്തൽ എന്നിവയാണ് എം ടി സി നിർവ്വഹിക്കുന്നത്.

MTC held annual general body meeting and awards ceremony

Next TV

News Roundup