കോഴിക്കോട് എലത്തൂരിൽ ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ച് അമ്മ, അറസ്റ്റിൽ

കോഴിക്കോട് എലത്തൂരിൽ ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ച് അമ്മ, അറസ്റ്റിൽ
Mar 21, 2025 08:52 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ പൊലീസിൽ പരാതി നൽകിയത്. അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും മകൻ ഭീഷണിപ്പെടുത്തി.

ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു കൊലവിളിയും ആത്മഹത്യ ഭീഷണിയും. തുടർന്ന് അമ്മ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പൊലീസ് എത്തിയപ്പോഴും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.

വീട്ടിന്റെ അകത്തുപോലും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ പറയുന്നു. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നു.

സഹിച്ചതിന് കണക്കില്ലെന്നും ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്ന് അമ്മ മിനി പറഞ്ഞു. ലഹരി, പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

#Elathur #Kozhikode #drugaddict #son #threatens #kill #familymembers #mother #police #arrested

Next TV

Related Stories
ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

May 8, 2025 11:47 PM

ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

ഇന്ത്യയ്ക്കായി അഭിമാനകരമായ നേട്ടം സ്വന്തമാക്കി പാലത്ത് സ്വദേശിനിയായ തഫ്ഹീമ...

Read More >>
അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

May 6, 2025 09:24 PM

അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണം...

Read More >>
മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

May 4, 2025 08:50 PM

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ...

Read More >>
Top Stories

Entertainment News