കവി മേലൂര്‍ വാസുദേവന്‍ അന്തരിച്ചു

കവി മേലൂര്‍ വാസുദേവന്‍ അന്തരിച്ചു
Feb 12, 2025 07:34 AM | By VIPIN P V

കൊയിലാണ്ടി: (kozhikode.truevisionnews.com) കവി മേലൂര്‍ വാസുദേവന്‍ (75) അന്തരിച്ചു. മേലൂര്‍ പരേതരായ കണ്യത്ത് കൃഷ്ണന്‍ മാസ്റ്ററുടേയും വടക്കയില്‍ മീനാക്ഷിയമ്മയുടേയും മകനാണ്. സബ് രജിസ്ട്രാറായി വിരമിച്ചതാണ്.

ഭാര്യ: ഗൗരി. മക്കള്‍: സംഗീത (അധ്യാപിക,സലാല), അപര്‍ണ (നൃത്താധ്യാപിക)മരുമക്കള്‍: ഹരീഷ് (അധ്യാപകന്‍,സലാല), സുജീഷ് (വിപ്രോ,ചെന്നൈ)സഹോദരങ്ങള്‍: ശ്രീനിവാസന്‍ കിടാവ്, പാര്‍വ്വതി, പരേതനായ പ്രൊഫ കെ വി രാജഗോപാലന്‍കിടാവ്. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 മണി വടക്കയില്‍ വീട്ടുവളപ്പില്‍ നടക്കും.

സന്ധ്യയുടെ ഓര്‍മ്മ, സരോദ്, ജീവന്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോള്‍ തുടങ്ങിയ കവിതാ സമാഹാരങ്ങളും അവസ്ഥ,കാലമേ നീ സാക്ഷി എന്നീ നോവലുകളും രചിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിനിമകള്‍ക്കും, നിരവധി ആല്‍ബങ്ങള്‍ക്കും ഗാനരചന നടത്തിയിട്ടുണ്ട്.

അബുദാബി ശക്തി അവാര്‍ഡ്, വി എ കേശവന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ്, മൂടാടി ദാമോദരന്‍ പുരസ്‌ക്കാരം, ഉറൂബ് പുരസ്‌കാരം, ഇടശ്ശേരി അവാര്‍ഡ്,കൃഷ്ണ ഗീതി പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൗണ്‍സിലംഗമാണ്.

#Poet #MelurVasudevan #passedaway

Next TV

Related Stories
ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

May 8, 2025 11:47 PM

ഏഷ്യൻ ആംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി പാലത്ത് സ്വദേശിനി തഫ്ഹീമ ഖൻസ

ഇന്ത്യയ്ക്കായി അഭിമാനകരമായ നേട്ടം സ്വന്തമാക്കി പാലത്ത് സ്വദേശിനിയായ തഫ്ഹീമ...

Read More >>
അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

May 6, 2025 09:24 PM

അഡ്വ കെ കെ വത്സൻ പൊതു പ്രവർത്തകർക്ക് മാതൃക - അഡ്വ. പി എം തോമസ്

അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണം...

Read More >>
മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

May 4, 2025 08:50 PM

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ...

Read More >>
Top Stories










Entertainment News