Feb 9, 2025 08:49 PM

കൊയിലാണ്ടി: (kozhikode.truevisionnews.com) പഴുതുകളടച്ച നിയമസംവിധാനവും പ്രബുദ്ധ ജനതയുമാണ് ലഹരിയെ തടഞ്ഞു നിർത്താൻ ആവശ്യമെന്ന് വിസ്ഡം സ്റ്റുഡൻ്റ്സ് കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച സ്ട്രീറ്റ് ലോഗ് അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി, കേരള സ്റ്റുഡൻസ് കോൺഫറൻസിനോടനുബന്ധിച്ച് ‘ലഹരി; ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം‘ എന്ന പ്രമേയത്തിലാണ് കൊയിലാണ്ടി യു.എ ഖാദർ സാംസ്കാരിക പാർക്കിൽ സ്ട്രീറ്റ് ലോഗ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽ ഖിഫിൽ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ആസിഫ് കലാം, എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി നവദേജ്, വിസ്ഡം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അൽ ഹികമി, വിജ്ദാൻ അൽ ഹികമി, സൈഫുള്ള പയ്യോളി, ഫായിസ് പേരാമ്പ്ര, ആമിൽ ജമാൽ തുടങ്ങിയവർ സംസാരിച്ചു.

#loopholed #legalsystem #enlightened #population #needed #curb #drug #addiction #Wisdom #Students #StreetLog

Next TV

Top Stories










Entertainment News