കൊയിലാണ്ടി : (kozhikode.truevisionnews.com) നവാഗത സമ്മേളന ക്യാമ്പയ്നിൻ്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് എം എസ് എഫ്യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടർ 12- 5'ട ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.
ഏഴ് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റിൽ സൊളാസ്-കൊ ടീം വിജയികളായി. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.
റണ്ണേഴ്സ് അപ്പായ ടീം ഹസാഡിയൻസിനുള്ള മെഡലുകൾ റിയാസ് അബൂബക്കർ വിതരണം ചെയ്തു.
മികച്ച കളിക്കാരനുള്ള ട്രോഫി മുൻ നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡണ്ട് ഹാദിഖ് ജസാറും, കൂടുതൽ ഗോളടിച്ച കളിക്കാരനുള്ള ട്രോഫി നിയോജക മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സിഫാദ് ഇല്ലത്തും, മികച്ച ഗോളിക്കുള്ള ട്രോഫി മുനിസിപ്പൽ എം എസ് എഫ് ജനറൽ സെക്രട്ടറി നബീഹ് മുഹമ്മദും വിതരണം ചെയ്തു.
സംസ്ഥാന എം എസ് എഫ് വിംഗ് കൺവീനർ ആസിഫ് കലാം , ഫുഹാദ് ഹബീബ് , അദ്നാൻ, അജ്വദ് , ഹംദാൻ തുടങ്ങിയർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി.
#NavagathaSangamam #Under #FootballTournament #organized #MSF #Koyiladi #SouthUnitCommittee