കോഴിക്കോട്: (kozhikode.truevisionnews.com) ക്രിസ്മസ്,പുതുവത്സര ആഘോഷങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ-റെയിൽവേ സ്റ്റേഷൻ, മാനാഞ്ചിറ ബീച്ച്, കോംട്രസ്റ്റ് ബിൽഡിങ് തുടങ്ങിയ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി.
സിറ്റി നായർകോട്ടിക് സെല്ലിന്റേയും സിറ്റി ഡോഗ് സ്കോഡിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന റെയ്ഡ് പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ലഹരികൾ ഒഴിവാക്കുന്നതിനും ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ നിരീക്ഷിക്കുന്നതിനും വേണ്ടിയാണ്.
ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കോഴിക്കോട് സിറ്റിയിലെ മുഴുവൻ പൊലീസ് സ്റ്റേഷൻ പരിധിയിലും എൻഡിപിഎസ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ക്രിമിനൽ കേസ് ഉള്ളവരുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള റെയ്ഡുകൾ നടക്കുന്നത്.
#raid #conducted #part #preparations #Christmas #NewYearcelebrations