---
title: " #Protest | പ്രതിഷേധ പ്രകടനവും പൊതുയോഗവും; അംബേദ്കറെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് എതിരെ  പികെഎസ് ബാലുശ്ശേരി ഏരിയ കമ്മിറ്റി"
english_title: " #Protest #demonstrations  #Against #UnionMinister #AmitShah #who #insulted #Ambedkar  #PKSBalusherry #AreaCommittee"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/258025/protest-demonstrations-against-unionminister-amitshah-who-insulted-ambedkar-pksbalusherry-areacommittee"
published_at: "2024-12-21T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6766f1618c9ff_77.jpg"
keywords: []
---

#  #Protest | പ്രതിഷേധ പ്രകടനവും പൊതുയോഗവും; അംബേദ്കറെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് എതിരെ  പികെഎസ് ബാലുശ്ശേരി ഏരിയ കമ്മിറ്റി

> **Lead Summary:** **ബാലുശ്ശേരി: [** ഭരണഘടന ശില്പി ഡോ ബി.ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് എതിരെ പി കെ എസ് ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

**ബാലുശ്ശേരി: [** ഭരണഘടന ശില്പി ഡോ ബി.ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് എതിരെ പി കെ എസ് ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

ബസ്റ്റാൻഡ് പരിസരത്ത് വച്ച് ഏരിയ പ്രസിഡണ്ട് സഖാവ് ബിജിലേഷ് ബിജെ യുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സ കെ.എം സച്ചിൻ ദേവ് എം എൽ എ ഉത്ഘാടനം ചെയ്തു.

> അംബേദ്ക്കർക്ക് എതിരെ ആർ എസ് എസ് വിരോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല 1949 ഡിസം 12 ന് ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് ആർ എസ് എസ് അംബേദ്ക്കറുടെ കോലം കത്തിച്ചിരുന്നു "ഹിന്ദു സമൂഹത്തിന് മുകളിൽ പതിക്കുന്ന ആറ്റം ബോംബാണ് ഹിന്ദു കോഡ് ബിൽ" എന്നായിരുന്നു അന്ന് ആർ എസ് എസ് പ്രഖ്യാപിച്ചിരുന്നത്.

ഹിന്ദു കോഡ് ബിൽ പാസാവാതിരിക്കാൻ ആണ് ബാമ്പറി മസ്ജിദിനകത്ത് രാമ വിഗ്രഹം ഒളിച്ച് കടത്തിയത് എന്ന് അന്നേ ആക്ഷേപം ഉയർന്നതുമാണ്.

> "തൊട്ടു കൂടാത്തവർക്ക് ഹിന്ദുമതം യഥാർത്ഥത്തിൽ ഭയത്തിൻ്റെ അറയാണ് " അംബേദ്ക്കർ അന്നേ മറുപടി പറഞ്ഞതാണ്. ജാതിവ്യവസ്ഥ ഇത്രയും പീഡിപ്പിക്കുന്ന ഒരു മതം വേറെ ഇല്ല എന്ന് മനസിലാക്കിയാണ് അംബേദ്കറും അനുയായികളും ഹിന്ദുമതം വിട്ടതും.

> "ഹിന്ദു മതത്തിലെ അസമത്വങ്ങളെ തൊടാതെ, സാമ്പത്തിക ക്ഷേമപ്രവർത്തനങ്ങൾ ചാണക കൂമ്പാരത്തിന് മുകളിൽ കൊട്ടാരം പണിയുന്നതിന് തുല്യമാണ്......." ചാണക ബുദ്ധി നിയന്ത്രിക്കുന്ന ഒരു ഭരണകൂടം ഇന്ത്യയിൽ ഉണ്ടാവും എന്ന് മുൻകൂട്ടി കണ്ട് ക്രാന്തദർശിയായ അംബേദ്കർ അന്ന് പറഞ്ഞത് തന്നെയാണ് ഇന്ന് സംഭവിക്കുന്നത്.

അംബേദ്കർക്കെതിരെ ഇത്രയും കടുത്ത നിന്ദ നടത്തിയിട്ടുള്ള അമിത്ഷായ്ക്കെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധ അലയടിക്കുകയാണ് കേരളത്തിൽ പി കെ എസിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നുവരുന്നതിന്റെ ഭാഗമായിട്ടാണ് ബാലുശ്ശേരി ഏരിയ കമ്മിറ്റി പ്രതിഷേധപരിപാടി സംഘടിപ്പിച്ചിട്ടുള്ളത് യോഗത്തിൽ ഡിവൈഎഫ്ഐയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ്, കെ ബാലകൃഷ്ണൻ, കെ എം ശ്രീനു, സി രാജൻ എന്നിവർ സംസാരിച്ചു ഷാജി തച്ചയിൽ സ്വാഗതവും കെ സി വേലായുധൻ നന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/258025/protest-demonstrations-against-unionminister-amitshah-who-insulted-ambedkar-pksbalusherry-areacommittee)