Featured

#AKSaseendran | മാധ്യമങ്ങൾ നാടിൻറെ നാവാവണം - മന്ത്രി എ.കെ.ശശീന്ദ്രൻ

News |
Dec 23, 2024 12:09 PM

തലക്കുളത്തൂർ: (kozhikode.truevisionnews.com) മാധ്യമങ്ങൾ നാടിൻറെ നാവാവണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.

ജനപക്ഷത്ത് നിന്ന് കൊണ്ട് ഇടപെടുന്നവരാവണം മാധ്യമപ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.

കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ശിവദാസൻ അധ്യക്ഷനായി.ബൈജു വയലിൽ,വി വി രഗിഷ് , സുനിൽ മൊകേരി, സജീവൻ നാദാപുരം എന്നിവർ സംസാരിച്ചു.

വിവിധമേഖലകളിൽ കഴിവു തെളിയിച്ച 20 പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. പ്രതിനിധി സമ്മേളനം സ്ഥാന ജനറൽ സെക്രട്ടറി കെ. സി.സ്മിജൻ ഉദ്ഘാടനം ചെയ്തു.

വി.വി.രഗിഷ് അധ്യക്ഷനായി.സജീവൻ നാദാപുരം, പ്രകാശൻ പയ്യന്നൂർ,എ എം ഷാജി, പ്രമോദ് കുമാർ , ഇ .എം ബാബു,എൻ. ടി. രാജൻ,ബൈജു വയലിൽ, പി.അമിത്ത് ,കെ വിജേഷ്, കെ. സജിത്ത് ,ചൗഷ്യരാഗിഎന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ബൈജു വയലിൽ (സെക്ര :) സുനിൽ മൊകേരി, സജീവൻ നാദാപുരം (ജോ:സെക്ര), ഇ.എം ബാബു (പ്രസി:), സജിത്ത് വളയം എൻ.ടി. രാജൻ (വൈസ് പ്രസി:) വി.വി. രഗീഷ് (ട്രഷ:).

#Media #tongue #nation #Minister #AKSasindran

Next TV

Top Stories










News Roundup