കോഴിക്കോട് : (kozhikode.truevisionnews.com) കോഴിക്കോട് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിനു കീഴിലുളള മാനഞ്ചിറ സ്‌ക്വയര്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചു.
ഉദ്ഘാടനം അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.പി. ദാസന്‍, മൂസ ഹാജി, കെ.ജെ. മത്തായി, കോയ. ഇ, ശശിധരന്‍. സി, ഹാരിസ്. എം, അഗസ്റ്റിന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേമനാഥ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. റോയ് വി ജോണ്‍ നന്ദിയും പറഞ്ഞു.
കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് എം.വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എം.എല്‍.എയുടെ തനതു ഫണ്ടില്‍ നിന്നും 15,71,993 രൂപ ചെലവാക്കി 6 ബള്‍ബുകള്‍ വീതം ഉളള 4 ഫ്‌ളഡ് ലൈറ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ബാസ്‌കറ്റ് ബോള്‍ മല്‍സരങ്ങള്‍ക്കു പുറമെ, കബഡി, കളരിപ്പയറ്റ് തുടങ്ങിയവയ്ക്കും ഇനി കോര്‍ട്ട് വേദിയാവും.
#Floodlight #installed #Mananchira #basketballcourt