കോഴിക്കോട്: (kozhikode.truevisionnews.com) സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്‌റിന്റെ ഷട്ടില്‍ ബാഡ്മിന്റ്‌റണ്‍ ടൂര്‍ണമെന്റിന് കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം.
മത്സരങ്ങള്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. ഡെപ്യൂട്ടി കളക്ക്ടര്‍ അനിതകുമാരിയുമായി ബാഡ്മിന്റ്‌റണ്‍ കളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള ടീമുകളും സെക്രട്ടറിയേറ്റില്‍ നിന്നുള്ള ടീമും അടക്കം 15 ടീമുകളിലായി 300 ഓളം ഗവ. ജീവനക്കാര്‍ പങ്കെടുക്കുന്ന വിവിധങ്ങളായ ഷട്ടില്‍ ബാഡ്മിന്റ്‌റണ്‍ മത്സരങ്ങളാണ് ഡിസംബര്‍ 19, 20 തീയതികളിലായി നടക്കുക.
ഓപ്പണ്‍ വിഭാഗത്തില്‍ പുരുഷ വനിതാ മത്സരങ്ങളും 45+ വയസിന് താഴെയുള്ള പുരുഷ വനിതാ മത്സരങ്ങളും 55+ വയസിന് താഴെയുള്ള പുരുഷ വനിതാ മത്സരങ്ങളിലുമായി 300 ഓളം ആളുകള്‍ മത്സരിക്കാന്‍ വിവിധ ജില്ലകളില്‍ നിന്നുമായി എത്തിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് വി ജോണ്‍, സംസ്ഥാന ബാഡ്മിന്റ്‌റണ്‍ റഫറി ഹരികൃഷ്ണന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേമനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
#ShuttleBadmintonTournament #CivilServiceEmployees