കിനാലൂർ : (kozhikode.truevisionnews.com) കിനാലൂർ ജി.യു.പി സ്കൂളിന് വാക്റൂ ഇൻ്റർനാഷണൽ കമ്പനി ആറ് കമ്പ്യൂട്ടറുകൾ നൽകി.
പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രി. വി.എം. കുട്ടികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ. ഇസ്മയിൽ രാരോത്ത് ചടങ്ങിൽ അധ്യക്ഷം വഹിച്ചു.
സ്കൂളിൽ നടപ്പിലാക്കാൻ പോകുന്ന walk to lead റോബോട്ടിക്സ് പരിശിലന പ്രോജക്ടിനെ കുറിച്ച് ഡി ലീഡ് കമ്പനി പ്രതിനിധി ശ്രീ. അമൽ വിശദീകരിച്ചു.
ആറ് കമ്പ്യൂട്ടറുകളുടെ സമർപ്പണവും സ്വിച്ച് ഓൺ കർമ്മവും വാക്ക് റൂ ഫൗണ്ടേഷൻ എം ഡി ശ്രി. നൗഷാദ് നിർവഹിച്ചു.
പി ടി എ വൈസ് പ്രസിഡൻ്റ് ശ്രി. വിനോദ് കെ സി, SMC ചെയർമാൻ ശ്രി. ശ്രീജിത്ത്,
എം പി ടി എ പ്രസിഡൻ്റ് ശ്രീമതി വിദ്യ, സ്റ്റാഫ് സെക്രട്ടറി ശ്രി. സോമൻ പി എം എന്നിവർ ആശംസ യർപ്പിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രി. രംഗിഷ് കുമാർ പി.കെ. നന്ദി പറഞ്ഞു.
#WalkRooFoundation #donates #six #computers # KinalurGUPSchool