Dec 20, 2024 02:42 PM

ബേപ്പൂര്‍: (kozhikode.truevisionnews.com) ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ മുന്നോടിയായി ബേപ്പൂര്‍ ബീച്ചില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും.

ഉദ്ഘാടനം ഫുട്‌ബോള്‍ താരം സി കെ വിനീത് നിര്‍വഹിക്കും. എട്ടു വീതം പുരുഷ, വനിതാ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

ഡിസംബര്‍ 21ന് കോഴിക്കോട് നഗരത്തില്‍ സ്‌കേറ്റിംഗും 22ന് മിനി മാരത്തണും അരങ്ങേറും.

രാവിലെ ആറു മണിക്ക് കോഴിക്കോട് നിന്നാരംഭിച്ച് ബേപ്പൂരില്‍ സമാപിക്കുന്ന രീതിയിലാണ് മിനി മാരത്തണ്‍ സംഘടിപ്പിക്കുക.

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍ നടക്കും.

ഡിസംബര്‍ 27ന് രാവിലെ ആറ് മണിക്ക് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ പതാകയും വഹിച്ചുള്ള സൈക്ലിംഗും നടക്കും.

#BeypurWaterFest #CKVineeth #inaugurate #footballtournament #today

Next TV

Top Stories










News Roundup