കോഴിക്കോട്: (kozhikode.truevisionnews.com) സംസ്ഥാന സർക്കാർ കർഷകരെ പാടെ അവഗണിക്കുകയാണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൃഷിഭവൻ ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് കൊല്ലം കണ്ടി വിജയൻ അധ്യക്ഷം വഹിച്ചു. ആർ കെ രാജീവൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ഇടത്തിൽ ശിവൻ , രമേശൻമനത്താനത്ത്, കെ.കെ ദാസൻ, ബാബു കുറുമയിൽ , ശശി പാറോളി ദാസൻ എടക്കുളം കണ്ടി സുരേന്ദ്രൻ, കെ ഷാജി ടി.പി, വിശ്വൻ കൊളപ്പേരി, എം കുട്ടാലി ടി.പി യുസഫ്, ബാലകൃഷ്ണൻ എം.പി എന്നിവർ സംസാരിച്ചു.
Farmer protest front Keezhariyur Krishi Bhavan Government completely ignoring farmers Ravish Valayam