Jul 5, 2025 05:48 PM

കോഴിക്കോട് : (kozhikode.truevisionnews.com) എൻ ഡി എ യുടെ ഭാഗമായ രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ( ജെ ഡി ( എസ്) ൽ ലയിക്കാൻ ശനിയാഴ്ച ഇൻഡോർ സ്റ്റേഡിയം ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ ധാരണയായി. മുൻ ആർ എൽ ജെ പി സംസ്ഥാന പ്രസിഡൻ്റും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ എം മെഹബൂബ് , മുൻ പ്രധാന മന്ത്രിയും ജനതാ ദൾ എസ് ചെയർമാനുമായ ദേവ ഗൗഡയുമായും കേന്ദ്ര മന്ത്രി എച്ച് ഡി കുമാര സ്വാമി എന്നിവരുമായി കൂടികാഴ്ച നടത്തിയിരുന്നു.

തുടർന്ന് ദേവഗൗഡയുടെ നിർദേശം പ്രകാരം സമാന ചിന്താഗതിയുള്ളവരുമായി യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എം മെഹബൂബ് പറഞ്ഞു. നിലവിൽ ജനതാ ദൾ (എസ്) കേരള ഘടകം ഇടത് മുന്നണിയിൽ ചേർന്ന് ഭരണത്തിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. എന്നാൽ ജനതാ ദൾ എസിൽ ഒരു വിഭാഗം ഇതിനോട് വിയോജിക്കുകയും എൻ ഡി എ യുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരുമുണ്ട്.

ഇവർ ഏത് കക്ഷിയിൽ ചേരണമെന്ന ആശയ കുഴപ്പത്തിലാണ് . ഇതിനിടയിലാണ് ജനത ദൾ (എസ്) എൻ ഡി എ യുടെ ഭാഗമായി സംസ്ഥാന ഘടകം രൂപീകരിക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയത്. ജനതാദൾ എസ് ഒരു വിഭാഗവും മറ്റ് രാഷ്ട്രീയ പാർട്ടി അണികളും പുതുതായി രൂപീകരിക്കുന്ന ജനതാ ദൾ (എസ്) ൽ സ്ംസ്ഥാന ഘടകത്തിൻ്റെ ഭാഗവാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

വൈകാതെ 3 മേഖലകളിൽ യോഗം നടത്തിയതിന് ശേഷം പാർട്ടിയുടെ ലയന സമ്മേളനം നടത്തുമെന്നും യോഗത്തിൽ തീരുമാനിച്ചു. ചടങ്ങിൽ എം മെഹബൂബ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇഖ്ബാൽ ഖാൻ, പി സുലൈമാൻ , രാജൻ ചൈത്രം , പി ടി സുബൈർ ,മുഹമ്മദലി കുഞ്ഞപ്പ, ലൈജു റഹീം , ഡോ പി ടി സാബിറ , കെ കെ റോഷ് കുമാർ , പി ബി രാമകൃഷ്ണൻ , പി ആർ വിജയൻ , വി സി ബിജു, റുക്സാന ബീഗം സിനി അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

A faction of the Rashtriya Lok Jan Shakti Party is merging with the Janata Dal Secular.

Next TV

Top Stories










News Roundup






Entertainment News





https://kozhikode.truevisionnews.com/- //Truevisionall