---
title: " ജോയിൻറ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖല പരിസ്ഥിതി ദിനം ആഘോഷിച്ചു"
english_title: "Joint Council Civil Station Area celebrated Environment Day"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/364406/joint-council-civil-station-area-celebrated-environment-day"
published_at: "2026-06-07T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24f0539bcf9_Environment_Day.jpg"
keywords: ["Latest News", "Environment Day 2026", "World Environment Day", "Civil Station"]
---

#  ജോയിൻറ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖല പരിസ്ഥിതി ദിനം ആഘോഷിച്ചു

> **Lead Summary:** കോഴിക്കോട്: സിവിൽ സ്റ്റേഷനിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റിന് മുൻവശം, താലൂക്ക് പരിസരം എന്നിവിടങ്ങളിൽ വിത്തു വിതരണം നടത്തി. സിവിൽ സ്റ്റേഷനിലെ ഒട്ടുമിക്ക ജീവനക്കാരെയും പരിപാടിയുടെ ഭാഗമാക്കികൊണ്ട് വിത്തുകൾ വിതരണം ചെയ്യാൻ സാധിച്ചു.

## Article Content

കോഴിക്കോട്: സിവിൽ സ്റ്റേഷനിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റിന് മുൻവശം, താലൂക്ക് പരിസരം എന്നിവിടങ്ങളിൽ വിത്തു വിതരണം നടത്തി. സിവിൽ സ്റ്റേഷനിലെ ഒട്ടുമിക്ക ജീവനക്കാരെയും പരിപാടിയുടെ ഭാഗമാക്കികൊണ്ട് വിത്തുകൾ വിതരണം ചെയ്യാൻ സാധിച്ചു.

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് പി സുനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് പ്രമീള, ജില്ലാ കമ്മിറ്റി അംഗം സഖാവ് ധന്യ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

കളക്ടറേറ്റിനു മുൻവശം സഖാക്കളായ ജയകൃഷ്ണൻ, ബാബുരാജ്, സുധീഷ്, ബിനോജ് തുടങ്ങിയവർ നേതൃത്വം നൽകി. താലൂക്ക് സഖാവ് നസീർ നേതൃത്വം നൽകി, ബി ബ്ലോക്ക് സി ബ്ലോക്ക് സഖാവ് സുജേഷ്, അരുൺജിത്ത്, സുജിൻലാൽ, നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/364406/joint-council-civil-station-area-celebrated-environment-day)