---
title: "താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ"
english_title: "TEFA Football Tournament from July 23 to 27"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/370468/tefa-football-tournament-from-july-23-to-27"
published_at: "2026-07-04T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48f95bbc282_TEFA_Football_Tournament.jpg"
keywords: ["Latest News", "TEFA Football Tournament", "Kozhikode"]
---

# താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

> **Lead Summary:** കോഴിക്കോട്: ലോകമെമ്പാടും ഫുട്ബോൾ ആവേശം അലയടിക്കുന്ന വേളയിൽ, ഫുട്ബോൾ പ്രേമികളുടെ നഗരമായ കോഴിക്കോട് മറ്റൊരു ആവേശകരമായ ഫുട്ബോൾ മാമാങ്കത്തിന് ഒരുങ്ങുന്നു.

## Article Content

കോഴിക്കോട്: ലോകമെമ്പാടും ഫുട്ബോൾ ആവേശം അലയടിക്കുന്ന വേളയിൽ, ഫുട്ബോൾ പ്രേമികളുടെ നഗരമായ കോഴിക്കോട് മറ്റൊരു ആവേശകരമായ ഫുട്ബോൾ മാമാങ്കത്തിന് ഒരുങ്ങുന്നു.

തെക്കേപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷൻ (ടെഫ) സംഘടിപ്പിക്കുന്ന എലിസ്റ്റോ ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ ചെറുവണ്ണൂരിലെ അഡ്രസ് ടർഫ് ഗ്രൗണ്ടിൽ നടക്കും.

ടൂർണമെന്റിന്റെ മുന്നോടിയായി താരലേലം ജൂലൈ 5-ന് രാവിലെ 10 മണിക്ക് കോഴിക്കോട് മലബാർ ചേംബർ ഹാളിൽ നടക്കും. 12 ക്ലബുകളിൽ നിന്നുള്ള 120 ഓളം പ്രമുഖ താരങ്ങൾ ലേലത്തിൽ പങ്കെടുക്കും.

പരിപാടി അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എലിസ്റ്റോ ചെയർമാൻ സഹദ് ബംഗള മുഖ്യാതിഥിയായിരിക്കും.

ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ ടി.പി.എം. ജിഷാൻ, മെറാൾഡ് ജ്വൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജലീൽ ഇടത്തിൽ, സാൽപ്പിഡോ എം.ഡി. നാസിം ബക്കർ, കെ.ഡി.എഫ്.എ സെക്രട്ടറി സജേഷ് കുമാർ, സി.എം.സി പ്രസിഡന്റ് ഫൗസുൽ ഹസ്സൻ, ടി.പി.എൽ ചെയർമാൻ എൻ. ലബീബ് എന്നിവർ പങ്കെടുക്കും.

ടൂർണമെന്റിന്റെയും താരലേലത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/370468/tefa-football-tournament-from-july-23-to-27)