---
title: "'കെൽറ്റ'ഇംഗ്ലീഷ് അധ്യാപക സംഗമവും യാത്രയയപ്പും അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരവും നടത്തി"
english_title: "Celta held a gathering farewell party and tribute to talented teachers"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/360370/celta-held-a-gathering-farewell-party-and-tribute-to-talented-teachers"
published_at: "2026-05-19T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c1846f2089_2.jpg"
keywords: []
---

# 'കെൽറ്റ'ഇംഗ്ലീഷ് അധ്യാപക സംഗമവും യാത്രയയപ്പും അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരവും നടത്തി

> **Lead Summary:** > കോഴിക്കോട്: ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെൽറ്റ) "റിംജിം 2026" എന്ന പേരിൽ ഹയർ സെക്കൻ്ററി ഇംഗ്ലീഷ് അധ്യാപക സംഗമവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ നേട്ടങ്ങൾ കരസ്ഥമാക്കിയ അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരവും ഉപഹാര സമർപ്പണവും നടത്തി. കോഴിക്കോട് ഈസ്റ്റ്ഹിൽ വി.കെ. കൃഷ്ണ മേനോൻ പ്രീമിയം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന അക്കാദമിക സെഷൻ കോഴിക്കോട് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.ഒമർ തസ്‌നീം ഉദ്ഘാടനം ചെയ്തു.

## Article Content

> കോഴിക്കോട്: ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെൽറ്റ) "റിംജിം 2026" എന്ന പേരിൽ ഹയർ സെക്കൻ്ററി ഇംഗ്ലീഷ് അധ്യാപക സംഗമവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ നേട്ടങ്ങൾ കരസ്ഥമാക്കിയ അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരവും ഉപഹാര സമർപ്പണവും നടത്തി. കോഴിക്കോട് ഈസ്റ്റ്ഹിൽ വി.കെ. കൃഷ്ണ മേനോൻ പ്രീമിയം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന അക്കാദമിക സെഷൻ കോഴിക്കോട് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.ഒമർ തസ്‌നീം ഉദ്ഘാടനം ചെയ്തു.

ഇംഗ്ലീഷ് ഭാഷാബോധനവുമായി ബന്ധപ്പെട്ട് അദ്ദേഹം അധ്യാപകരുമായി സംവദിച്ചു. കെൽറ്റ ചെയർമാൻ ഡോ. നിസാർ ചേലേരിയുടെ ആധ്യക്ഷതയിൽ നടന്ന അധ്യാപക സംഗമവും യാത്രയയപ്പ് പരിപാടിയും പ്രതിഭകൾക്കുള്ള സ്നേഹാദരവും കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.

കെൽറ്റ സെക്രട്ടറി എം. സുനിൽ, സിദ്ദിഖ് തച്ചോലിൽ, സുഭാഷ് കുമാർ സംസാരിച്ചു. യാത്രയയപ്പ് പരിപാടിയിൽ അബ്ദു.എം, ഡോ. സജിത്ത് കുമാർ.എസ്, മിനി. പി.കെ, ശ്രീജ.കെ, ലിജിമോൾ പുന്നൂസ്, കെ. മിനി നാരായണ, ജയശ്രീ.ഡി, മറിയം ഷഹീദ, തങ്കച്ചൻ തോമസ്, അബ്ദുറഹിമാൻ. എസ്.ഐ, ബാസിമ.പി, ഇന്ദുലേഖ. വി.കെ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

അധ്യാപക പ്രതിഭകൾക്കുള്ള സ്നേഹാദരത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് ഷിയാസ്, ഡോ. ജ്യോത്സ്ന, ഡോ. നിസാർ ചേലേരി, കവിതാസമാഹാര രചയിതാവ് ആനന്ദ്.കെ, മികച്ച എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ അവാർഡുകൾ നേടിയ രതീഷ് നായർ.ആർ, രാധിക. ഇ, മികച്ച ഗാനരചനയ്ക്ക് സംസ്കാര സാഹിതി അവാർഡ് നേടിയ മുഹമ്മദ് സി അച്ചിയത്ത്, ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് ജോസ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വിരമിക്കുന്ന അധ്യാപകരും സ്നേഹാദരവ് ലഭിച്ച അധ്യാപക പ്രതിഭകളും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/360370/celta-held-a-gathering-farewell-party-and-tribute-to-talented-teachers)