---
title: "ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം"
english_title: "Mazha Nadatham Organised In Kodenchery For Malabar River Festival Promotion"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/374202/mazha-nadatham-kodenchery-malabar-river-festival-2026"
published_at: "2026-07-23T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a622e76217e6_mazha-nadatham-kodenchery-malabar-river-festival-2026.jpg"
keywords: ["Malabar River Festival", "Kodenchery", "Kayaking", "Kozhikode", "Adventure Tourism", "CK Kasim"]
---

# ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

> **Lead Summary:** കോടഞ്ചേരി: ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന അന്താരാഷ്ട്ര കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം തേവർമലയിലേക്ക് 'മഴനടത്തം' സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തും മാമ്പറ്റ ഡോൺ ബോസ്‌കോ കോളേജ് ടൂറിസം ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

കോടഞ്ചേരി: ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന അന്താരാഷ്ട്ര കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം തേവർമലയിലേക്ക് 'മഴനടത്തം' സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തും മാമ്പറ്റ ഡോൺ ബോസ്‌കോ കോളേജ് ടൂറിസം ക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കേരള ടൂറിസം, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡി.ടി.പി.സി കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ നടന്ന മഴനടത്തത്തിന്റെ ഫ്ലാഗ് ഓഫ് സി.കെ കാസിം എം.എൽ.എ നിർവഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിൻസന്റ് വടക്കേമുറിയിൽ, റിയാന സുബൈർ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് അംഗം ജ്യോതി സന്തോഷ് എന്നിവർ പങ്കെടുത്തു.

കൂടാതെ ഡോൺ ബോസ്‌കോ കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ, പി.ആർ.ഒ സന്തോഷ് അഗസ്റ്റിൻ, ലിജു ജോസഫ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ പോൾസൺ അറയ്ക്കൽ, ബെനിറ്റോ ചാക്കോ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/374202/mazha-nadatham-kodenchery-malabar-river-festival-2026)