---
title: "ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ നടത്തലക്കൽ കുഞ്ഞിക്കണാരൻ നായർ അന്തരിച്ചു"
english_title: "Early communist activist Vatthalakal Kunjikanaran Nair passes away"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/300945/early-communist-activist-vatthalakal-kunjikanaran-nair-passes-away"
published_at: "2025-07-06T19:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a80683160d_hjghj.jpg"
keywords: []
---

# ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ നടത്തലക്കൽ കുഞ്ഞിക്കണാരൻ നായർ അന്തരിച്ചു

> **Lead Summary:** കോട്ടൂർ : **** കുന്നരംവെള്ളിയിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ നടത്തലക്കൽ കുഞ്ഞിക്കണാരൻ നായർ ( ടി.കെ. കെ. നായർ) അന്തരിച്ചു . പത്താം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി കുന്നരം വെള്ളി ബ്രാഞ്ച് നിലവിൽ വന്നതിൽ പ്രധാനിയായിരുന്നു ടി.കെ. കെ. നായർ.

## Article Content

കോട്ടൂർ : **** കുന്നരംവെള്ളിയിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ നടത്തലക്കൽ കുഞ്ഞിക്കണാരൻ നായർ ( ടി.കെ. കെ. നായർ) അന്തരിച്ചു . പത്താം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി കുന്നരം വെള്ളി ബ്രാഞ്ച് നിലവിൽ വന്നതിൽ പ്രധാനിയായിരുന്നു ടി.കെ. കെ. നായർ.

എക്കാലവും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആവേശം കൊള്ളുകയും മറ്റ് പ്രവർത്തകർക്ക് ആത്മവിശ്വാസവും ആവേശവും പകർന്ന് നൽകിയ നേതാവായിരുന്നു. വെള്ളിയൂർ പ്രദേശത്ത് സംഘടനാപ്രവർത്തനവും ഒപ്പം ദേശാഭിമാനി ഏജന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ വീട്ടുവളപ്പിൽ ശവസംസ്കാരം നടന്നു.

ഭാര്യ പരേതയായ ദേവി അമ്മ .

മക്കൾ : ലീല . രാധാമണി , ദാസൻ, പരേതനായ രാധാകൃഷ്ണൻ (മുൻ ബ്രാഞ്ച് സെക്രട്ടറി, വെള്ളിയൂർ ബ്രാഞ്ച് )

മരുമക്കൾ : രവി കാരയാട് .ഉണ്ണി കോതങ്കൽ, രേഖ ചെറുവണ്ണൂർ, ഷീബ ചെറുക്കാട്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/300945/early-communist-activist-vatthalakal-kunjikanaran-nair-passes-away)