കോഴിക്കോട് : (kozhikode.truevisionnews.com) സരോവരത്ത് വാഹനം പാർക്ക് ചെയ്യുന്നവർക്ക് വേണ്ടത് മുൻ കരുതൽ, കാരണം ഇവിടെ അപകടം പതിയിരിക്കുന്നു. ബൈപ്പാസ് റോഡിൽ മരം കടപുഴകി ഏതാനും വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചു.
രാജ്യ വ്യാപക പണിമുടക്ക് ദിവസമായ ബുധനാഴ്ച 11.30 ഓടെയാണ് സരോവരം കനാലിന് സമീപം ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് മുകളിലായി മരം വീണത്. കനാൽ സമീപം നിരവധി മരങ്ങൾ താഴ്ന്ന് കിടക്കുന്നുണ്ട്. ഇതിന് ചുവടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്.
ഇത് അപകടം ക്ഷണിച്ച് വരുത്തും.ഒന്നുകിൽ അപകട ഭീഷണിയാകുന്ന മരങ്ങൾ മുറിച്ച് മാറ്റണം അല്ലെങ്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം - നഗരവാസിയായ ഗിന്നസ് ലത്തീഫ് പറഞ്ഞു.
Those who park their vehicles here need to take precautions The story of the accident continues after a tree falls on a vehicle