Jul 3, 2025 07:39 PM

കോഴിക്കോട് : (kozhikode.truevisionnews.com) ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ( ഡബ്ല്യു. എം. സി) 2025 -27 വർഷത്തിലേക്കുള്ള ഭരണസമിതിയിലേക്കു ​ഗ്ലോബൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഐസക് ജോൺ പട്ടാണി പറമ്പിൽ ( ​ഗ്ലോബൽ ചെയർമാൻ), ബേബി മാത്യു സോമതീരം ( ​ഗ്ലോബൽ പ്രസിഡന്റ്) , മൂസ കോയ (ജനറൽ സെക്രട്ടറി), തോമസ് ചെല്ലത്ത് ( ട്രഷർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ജോണി കുരുവിള (ഗ്ലോബൽ ഗുഡ് വിൽ അംബസിഡർ) , ഡോ. ശശി നടക്കൽ (വി.പി. അഡ്മിൻ) ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ഷാർജയിലെ കോർണിഷ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. മുൻ അംബാസിഡൻ ടി.പി ശ്രീനിവാസൻ ഐ.എഫ്.എസ് വേൾഡ് മലയാളി കൗൺസിലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 30 വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മുൻമന്ത്രി രമേശ് ചെന്നിത്തല എം എൽ എ മുഖ്യാതിഥിയായി. ഡബ്ല്യു. എം. സി ഇന്ത്യൻ റീജിയൺ ചെയർമാൻ പി.എച്ച് കുര്യൻ റിട്ട. ഐഎഎസ് വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി നടത്തിയ സെമിനാറുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സജീഷ് ജോസഫ് എംഎൽഎ,

പത്തനാപുരം ​ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ, എന്നിവർ സെമിനാറിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തി. സമാപന സമ്മേളനം ഡബ്ല്യു. എം. സി രക്ഷാധികാരി ഫൈസൽ കോട്ടിക്കോളൺ ഉദ്ഘാടനം ചെയ്തു.

മിഡിൽ ഈസ്റ്റ്‌ ചെയർമാൻ സന്തോഷ്‌ കെട്ടേത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡബ്ല്യു. എം. സിയുടെ മറ്റ് ഭാരവാഹികളായി വർഗീസ് പനക്കൽ (അഡ്വൈസറി ബോർഡ്‌ ചെയർമാൻ) , ചാൾസ് പോൾ, ഡോമനിക് ജോസഫ്, രജനീഷ് ബാബു , സിസിലി ജേക്കബ് , ഇർഫാൻ മാലിക്, ടി.കെ. വിജയൻ , ആൻസി ജോയ് (വൈസ് പ്രസിഡന്റുമാർ) ഷാഹുൽ ഹമീദ് , സി.യൂ. മത്തായി , ഡോ. സുനന്ദകുമാരി, കിള്ളിയൻ ജോസഫ്, അബ്ബാസ്‌ ചെല്ലത്ത് (വൈസ് ചെയർമാൻമാർ) , വനിതാ വിഭാഗം പ്രസിഡന്റായി എസ്തർ ഐസക് , മറ്റ് വിവിധ ഫോറം ചെയർമാന്മാർ പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ , എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

World Malayali Council appoints new global office bearers Dr. Isaac Pattaniparambil as Chairman Baby Mathew Somatheeram as President

Next TV

Top Stories










Entertainment News





https://kozhikode.truevisionnews.com/- //Truevisionall