Jul 7, 2025 10:08 PM

ഫറോക്ക്: (kozhikode.truevisionnews.com) ഫറോക്ക് ഇഎസ്ഐ റഫറൽ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് തൊഴി മന്ത്രി വി ശിവൻ കുട്ടിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ആശുപത്രിയുടെ വികസനം സംബന്ധിച്ച് ഉടൻ വകുപ്പ് മന്ത്രിയുമായി വിശദ ചർച്ച നടത്തും . തിങ്കളാഴ്ച ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരുമായി മന്ത്രി ചർച്ച നടത്തി.

തിരുവനന്തപുരത്തെ യോഗത്തിൽ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകും. മൂന്നു ജില്ലകളിലെ 20 ഫീഡിങ് ഡിസ്പെൻസറികൾ മുഖേന എത്തുന്ന നൂറുകണക്കിന് രോഗികളുടെ ആശ്രയമായ ഫറോക്ക് ആശുപത്രി സംസ്ഥാനത്തെ ഏറ്റവും മികച്ച ഇഎസ്ഐ ആശുപത്രികളിലൊന്നാണ്.

കോഴിക്കോട് , വയനാട് , മലപ്പുറം എന്നീ മൂന്നു ജില്ലകളിലെ തൊഴിലാളികളും ഇവരുടെ ആശ്രിതരും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം ഇഎസ്ഐ പരിധിയിൽ വരുന്ന രോഗികളുടെ അശ്രയമായ ഫറോക്ക് ഇഎസ്ഐ റഫറൽ ആശുപത്രിയുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രമമെന്നും മന്ത്രി അറിയിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. കെ ആർ ജയ് ശങ്കർ , ലേ സെക്രട്ടറി ആൻഡ് ട്രഷറർ എസ് മനോജ് കുമാർ , ജൂനിയർ സൂപ്രണ്ട് സന്ധ്യ ചെറുകാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.




Farooq ESI Hospital Minister says meeting will be held in Thiruvananthapuram

Next TV

Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall