അത്തോളി: (kozhikode.truevisionnews.com ) കൊളക്കാട് നുസ്രത്തുൽ ഇസ്ലാം മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് ജബ്ബാർ അൻവരി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ഖാദർ എസ് വില്ല അധ്യക്ഷനായി.
റിട്ട.എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ ബി. ഹരികുമാർ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസെടുത്തു.
പ്രിയദർശിനി വായനശാല പ്രസിഡന്റ് വി.എം ഷാജി, ഗയ വായനശാല പ്രസിഡന്റ് പൗർണ്ണമി നാരായണൻ നായർ സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി സി.എം ഹൈദരലി സ്വാഗതവും സെക്രട്ടറി ജാഫർ കൊട്ടാരോത്ത് നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. മെഡിക്കൽ ക്യാമ്പിന് ഡോ.സന്ദീപ് നായർ, ഡോ.നിജിൽ നേതൃത്വം നൽകി.
Medical camp and anti drug awareness