ഫറോക്ക്: ( kozhikode.truevisionnews.com ) വൈദ്യുതി വികസന സെമിനാറിൻ സ്വാഗത സംഘം രൂപികരിച്ചു. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധപരിപാടിയുടെ ഭാഗമായി ഇന്ന് 3.30 ന് നടക്കുന്ന സെമിനാറിന് സ്വാഗതസംഘമായി കോഴിക്കോട് കോർപ്പറേഷൻ മരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പി.സി രാജൻ ചെയർമാനായും, ഓഫീസേഴ്സ് അസോസിയേഷൻ കേന്ദ്രകമ്മറ്റി അംഗം ടി.പ്രദീപ് കുമാർ ജനറൽ കൺവീനറുമായാണ് സ്വാഗത സംഘം രൂപികരിക്കപ്പെട്ടത്.
കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാൾ ചെറുവണ്ണൂരിൽ വച്ചു നടക്കുന്ന സെമിനാർ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘയോഗത്തിൽ കെ എസ് ഇ ബിയിലും പുറത്തുമുള്ള വർഗ്ഗബഹുജന സംഘടനകൾ, ബഹുജന നേതാക്കൾ ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
Electricity Development Seminar Welcome team formed inauguration today