കോഴിക്കോട് : ( kozhikode.truevisionnews.com ) 'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' കര്‍മപദ്ധതിയുടെ ഭാഗമായ കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയ വിതരണം നാളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കും.
റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ പട്ടയ വിതരണം ജൂലൈ 16 രാവിലെ 10ന് കോവൂര്‍ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തില്‍ നടക്കും.
Pattaya Mela in Koyilandy and Vadakara taluks tomorrow