Featured

ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് ഒൻപതിന്

News |
Jul 11, 2025 12:52 PM

കോഴിക്കോട് : (kozhikode.truevisionnews.com) ജില്ല റോൾ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 9 ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് മത്സരം.

മിനി, സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗത്തിൽപ്പെട്ട ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അവസരം . ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള മികച്ച കളിക്കാരെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കും. ജൂലായ് 13 ന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.

ചില സാങ്കേതിക കാരണങ്ങളാൽ ദിവസം മാറ്റുകയായിരുന്നുവെന്ന് പ്രസിഡൻ്റ് അഡ്വ. ജി ബി ഷമിത്തും സെക്രട്ടറി ദിവേഷ് ഡി പാലേച്ചയും അറിയിച്ചു.

District Roll Ball Championship on August 9th

Next TV

Top Stories










News Roundup






GCC News






https://kozhikode.truevisionnews.com/- //Truevisionall