നടുവണ്ണൂർ: (kozhikode.truevisionnews.com) നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും ലിസ്റ്റിലുള്ള മുഴുവൻ പേരുടേയും ധാരണാപത്രവും കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി.കെ.അനിത താക്കോൽദാന കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഒമനോജ് ധാരണാപത്രം ഏറ്റുവാങ്ങി.വി ഇ ഒ ഫസീല പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് കെ എം നിഷ;സുധീഷ് ചെറുവത്ത്, സുരേന്ദ്രൻ മാസ്റ്റർ പി.അച്ചുതൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ച.ഒ.മനോജ് സ്വാഗതവും കെ.കെ ഷൈമ നന്ദിയും പറഞ്ഞു.
Under the LIFE project Keys of completed houses handed over Naduvannur Grama Panchayat