Jul 12, 2025 02:45 PM

ബാലുശ്ശേരി: (kozhikode.truevisionnews.com) പുത്തൂർവട്ടത്ത് ബാലുശ്ശേരി യൂണിയൻ ഓഫീസ് ധർമ്മ വേദി ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനത്തിന് ശേഷം ഗോകുലം ഗോപാലനെയും സംസ്ഥാന ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ ആർ വിനോദിനേയും ഗോകുലം കൺവെൻഷൻ സെൻ്ററിലേക്ക് തുറന്ന ജീപ്പിൽ ആനയിച്ചു.

പിന്നീട് നടന്ന കുടുംബ സംഗമം ഭദ്രദീപം കൊളുത്തി ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ശീ നാരായണ സഹോദരധർമ്മ വേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ ആർ വിനോദ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥികളായി ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് രൂപ ലേഖ കൊമ്പിലാട് , മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽ കുമാർ വള്ളിൽ എന്നിവർ സംബന്ധിച്ചു.


ആത്മീയ പ്രഭാഷകൻ ആചാര്യൻ സുഖലാലൻ ശാന്തികൾ ഹൈന്ദവാചാരാനുഷ്ഠാനത്തെ കുറിച്ച് പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ കെ. വാസുദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.എൻ ചന്ദ്രൻ ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ കക്കട്ടിൽ, ജില്ലാ സെക്രട്ടറി സി.എം ജീവൻ ,ജില്ലാ ട്രഷറർ എം.കെ ബൈജു , ജില്ലാ ജോ. സെക്രട്ടറി പി. ജി ദേവാനന്ദൻ,ജില്ലാ യൂത്ത്മൂവ്മെൻ്റ് പ്രസിഡൻ്റ് വി.കെ. ലിജിത്ത്,

പ്രോഗ്രാം കമ്മറ്റി ചെയർമാൻ അരവിന്ദൻ സംസ്ഥാന വനിതാ സംഘം വൈസ് പ്രസിഡൻ്റ് ഷൈമ ജില്ലാ വനിതാ സംഘം പ്രസിഡൻ്റ് ഷൈനി കോക്കല്ലൂർ എന്നിവർ സംസാരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകൾക്കും ഉന്നത വിജയം നേടിയവരെയും പി എച്ച്ഡി കരസ്ഥമാക്കിയ വാണി ശ്രീ ശശിധരനെയും യോഗത്തിൽ അനുമോദിച്ചു.

യൂണിയൻ സെക്രട്ടറി എം.ടി സുനിൽകുമാർ സ്വാഗതവും, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ഡോ. എസ്. വിക്രമൻ നന്ദിയും രേഖപ്പെടുത്തി.

Sree Narayana Sahodhara Dharma Vedi Balussery Union Office inaugurated

Next TV

Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall